കണ്ണൂരിലെ വോട്ടെണ്ണല് കേന്ദ്രത്തില് സംഘര്ഷം
കണ്ണൂര്: കോര്പറേഷന്റെ വോട്ടെണ്ണല് നടക്കുന്ന മുനിസിപ്പല് ഹൈസ്കൂളില് സംഘര്ഷം. ഇന്ന് രാവിലെയാണ് സംഘര്ഷം ഉടലെടുത്തത്. പോസ്റ്റല് വോട്ടുകള് ഓരോ ഡിവിഷന്റെ തരംതിരിക്കാതെ ഒന്നിച്ച് കൂട്ടിയിട്ടതിനെ കോണ്ഗ്രസ് നേതാക്കളായ…

കണ്ണൂര്: കോര്പറേഷന്റെ വോട്ടെണ്ണല് നടക്കുന്ന മുനിസിപ്പല് ഹൈസ്കൂളില് സംഘര്ഷം. ഇന്ന് രാവിലെയാണ് സംഘര്ഷം ഉടലെടുത്തത്. പോസ്റ്റല് വോട്ടുകള് ഓരോ ഡിവിഷന്റെ തരംതിരിക്കാതെ ഒന്നിച്ച് കൂട്ടിയിട്ടതിനെ കോണ്ഗ്രസ് നേതാക്കളായ പി.കെ. രാഗേഷും ടി.ഒ. മോഹനനും ചോദ്യം ചെയ്തതാണ് കാരണം.
29 മുതല് 55 വരെയുള്ള വാര്ഡുകളിലെ റിട്ടേണിംഗ് ഓഫീസര് ഏകപക്ഷീയമായ നടപടികള് നടത്തുന്നുവെന്നാണ് കോണ്ഗ്രസ് നേതാക്കള് ആരോപിക്കുന്നത്. ഇങ്ങനെ കൂട്ടിയിട്ട് പോസ്റ്റല് വോട്ടുകള് എണ്ണുന്നത് കാരണം ഒരു ബൂത്തില് എത്ര പോസ്റ്റല് വോട്ട് എത്തിയെന്ന് മനസിലാക്കുവാന് സാധിക്കുന്നില്ലെന്നും പോസ്റ്റല് ബാലറ്റിന് സ്ഥാനാര്ഥിക്കോ ഏജന്റിനോ രസീത് നല്കാന് റിട്ടണിംഗ് ഓഫീസര് തയാറാകുന്നില്ലെന്നും കോണ്ഗ്രസ് ആരോപിച്ചു. തുടര്ന്ന് അല്പസമയത്തേക്ക് വോട്ടെണ്ണല് നിര്ത്തിവച്ചു. റിട്ടേണിംഗ് ഓഫീസറുടെ നടപടി ധിക്കാരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കാണിച്ച് രാഗേഷ് ജില്ലാ കളക്ടര്ക്കും എഡിഎമ്മിനും പരാതി നല്കി.