സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നു ; ക്ലാസ്സുകള്‍ ജനുവരി ആദ്യം മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നു. ജനുവരി ഒന്നു മുതല്‍ കോളജുകള്‍ തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസ്സുകളാണ് ആരംഭിക്കുക. കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച്‌…

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നു. ജനുവരി ഒന്നു മുതല്‍ കോളജുകള്‍ തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസ്സുകളാണ് ആരംഭിക്കുക. കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച്‌ പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ചാകും ക്ലാസ്സ് നടത്തുക. ആവശ്യമെങ്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ്സുകള്‍ നടത്താനും ആലോചിക്കുന്നുണ്ട്. ഫിഷറീസ്, കാര്‍ഷിക സര്‍വകലാശാലകളും ജനുവരിയില്‍ തുറക്കും. മെഡിക്കല്‍ കോളജുകള്‍, ആയുര്‍വേദ കോളജുകള്‍ തുടങ്ങിയവയും തുറക്കും. മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകള്‍ മുതലാണ് ആരംഭിക്കുക.മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, മന്ത്രിമാരായ കെ കെ ശൈലജ, കെ ടി ജലീല്‍, ജെ മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മെര്‍ച്ച്‌ 17 മുതല്‍ നടത്താനും ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്.

എസ് എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജനുവരി ഒന്നു മുതല്‍ 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ ക്ലാസ്സുകളില്‍ പോകാനും സംശയദുരീകരണം നടത്താനും അനുമതി നല്‍കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story