കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നായി അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും സിഗരറ്റും കസ്റ്റംസ്…
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നായി അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും സിഗരറ്റും കസ്റ്റംസ്…
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നായി അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും സിഗരറ്റും കസ്റ്റംസ് പിടിച്ചെടുത്തു.
ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി സെയ്ദു ചെമ്പരിക്കയില്‍ നിന്ന് 116 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആറ് ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണം. ഇതേ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം ബാദ്ഷായുടെ പക്കല്‍ നിന്നും 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 321 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
വയര്‍ലെസ് സ്പീക്കറിലും ഫേഷ്യല്‍ ഗണ്ണിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ കസ്റ്റംസിന്റെ പിടിയിലായത്. ഷാര്‍ജയില്‍ നിന്നും എത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ ബാസിത്ത് കുഞ്ഞി അബൂബക്കറില്‍ നിന്നും 360 ഗ്രാം സ്വര്‍ണവും കണ്ടെത്തി. ശരീരത്തിലും ബാഗിലുമായാണ് 18 ലക്ഷം രൂപയിലധികം വില വരുന്ന സ്വര്‍ണം ഇയാള്‍ ഒളിപ്പിച്ചത്. നാല് ഡ്രോണുകളും സിഗരറ്റുകളും ഇയാളില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തി.