
24 മണിക്കൂറിനിടെ 26,624 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവരില്‍ 40 ശതമാനംപേര്‍ കേരളത്തിലും മഹാരാഷ്ട്രയിലും
December 20, 2020ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,624 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,45,447 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 20,000 ത്തില്‍ താഴെ പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ കോവിഡ് ചികിത്സയിലുള്ളവരില്‍ 40 ശതമാനം പേരും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്നിന്നുള്ളവരാണ്. പഞ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയവ സംസ്ഥാനങ്ങളാണ് തൊട്ടുപിറകില്‍. രാജ്യത്ത് ഇതുവരെ 16 കോടി കോവിഡ് പരിശോധനകള്‍ നടത്തി. രാജ്യത്ത് കോവിഡ് മരണനിരക്ക് 1.45 ശതമാനവും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.14 ശതമാനവുമാണ്.