യുകെയില്‍ നിന്ന് സംസ്ഥാനത്തെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയില്‍ നിന്നും സംസ്ഥാനത്തെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനിതക വ്യതിയാനമുണ്ടായ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാന്‍ ഇവരുടെ സ്രവം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയില്‍ നിന്നും സംസ്ഥാനത്തെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനിതക വ്യതിയാനമുണ്ടായ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാന്‍ ഇവരുടെ സ്രവം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ കൂടി പരിശോധനയ്ക്ക് അയച്ചു.അതേസമയം പുതിയ വൈറസിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ നിന്നെത്തിയവരെ നിരീക്ഷിക്കുന്നതു തുടരാന്‍ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.നവംബര്‍ 25 മുതല്‍ ഡിസംബര്‍ എട്ടുവരെ രാജ്യത്തെത്തിയവരില്‍ പ്രത്യേക നിരീക്ഷണമുണ്ടാകണം. ഇവരില്‍ ആരെങ്കിലും കോവിഡ് രോഗ ബാധിതരുണ്ടെങ്കില്‍ സാന്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയയ്ക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.