തൊഴില്‍ പ്രശ്‌നം: കെഎഫ്ആര്‍ഐ)യില്‍ നിരാഹാരസമരം തുടങ്ങി

തൊഴില്‍ പ്രശ്‌നം: കെഎഫ്ആര്‍ഐ)യില്‍ നിരാഹാരസമരം തുടങ്ങി

May 24, 2018 0 By Editor

നിലമ്പൂര്‍: കരിമ്പുഴയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎഫ്ആര്‍ഐ) ല്‍ കരാര്‍ പ്രകാരം തൊഴിലാളികളെ നിയമിച്ചതോടെ 24 വര്‍ഷമായി ജോലി ചെയ്തു വരുന്നവര്‍ ഉള്‍പ്പെടെ പുറത്ത്. 2015ലെ ലിസ്റ്റില്‍പ്പെട്ടവരെ തഴഞ്ഞും മാനദണ്ഡങ്ങള്‍ മറികടന്നുമാണ് പുതിയ നിയമനം എന്നാരോപിച്ച് തൊഴിലാളികളായ പി.വി ബിന്ദു, ബീന എന്നിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓഫീസ് ഗേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങി.

സിഐടിയുവില്‍ മെബര്‍ഷിപ്പ് എടുക്കാത്തതിനാലാണ് ജോലി നിഷേധിച്ചതെന്ന് ഇവര്‍ ആരോപിച്ചു. 24 ഉം 17 ഉം വര്‍ഷം സ്ഥിരമായി ജോലി ചെയ്തു വരുന്ന തങ്ങളെ ഒഴിവാക്കിയാണ് മൂന്നു വര്‍ഷം മാത്രം സര്‍വീസ് ഉള്ളവരെ വരെ ഉള്‍പ്പെടുത്തി സിപിഎം ലിസ്റ്റ് തയാറാക്കിയതെന്നും ഇവര്‍ ആരോപിക്കുന്നു. 20 തൊഴിലാളികളെയാണ് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ചിട്ടുള്ളത് . 14 പേര്‍ സ്ത്രീകളാണ്. ഇവരെല്ലാം സിഐടിയുവില്‍ അംഗത്വം എടുത്തിട്ടുണ്ട്. നീതി ലഭിക്കും വരെ സമരം തുടരുമെന്നാണ് ബിന്ദുവും ബീനയും പറയുന്നത്.