വനിതാ കണ്ടക്ടര്‍ക്ക് നേരെ ലൈം​ഗിക അതിക്രമം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

December 30, 2020 0 By Editor

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസില്‍ വനിതാ കണ്ടക്ടര്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ഷൈജു ജോസഫിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ബസില്‍ ആണ് സംഭവം. പ്രതിയെ യാത്രക്കാര്‍ തടഞ്ഞ് വച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പീഡനശ്രമം, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കെ എസ് ആര്‍ ടി സി അധികൃതരും കണ്ടക്ടറും പരാതി നല്‍കിയതിനെ തുടര്‍ന്ന് മാവൂര്‍ റോഡ് ബസ് ടെര്‍മിനലില്‍ വെച്ച്‌ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.