
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി
December 31, 2020ഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി മൂന്നാം തവണയും നീട്ടി. ജനുവരി 10 വരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ ഇത് ഡിസംബര്‍ 31 വരെയായിരുന്നു.അക്കൗണ്ടുകള്‍ ഓഡിറ്റുചെയ്യേണ്ട കമ്ബനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള സമയപരിധി ഫെബ്രുവരി 15 വരെ 15 ദിവസത്തേക്ക് നീട്ടിയതായി ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ഇത് ജനുവരി 31 വരെയായിരുന്നു.4.54 കോടിയിലധികം ഐടിആര്‍ ഡിസംബര്‍ 28 വരെ ഫയല്‍ ചെയ്തതയാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ആദായ നികുതി റിട്ടേണ്‍ 4.77 കോടി ആയിരുന്നു.