റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ കര്‍ഷകര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍. തിങ്കളാഴ്ച കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച നടക്കാനിരിക്കെയാണ്…

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍. തിങ്കളാഴ്ച കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് കര്‍ഷകരുടെ മുന്നറിയിപ്പ്.
ജനുവരി നാലിന് കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച നടത്തുകയാണ്. ജനുവരി അഞ്ചിന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നുണ്ട്. എന്നിട്ടും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനുവരി ആറിന് കുണ്ഡലി-മനേസര്‍-പാല്‍വാര്‍ എകസ്പ്രസ് ഹൈവേയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു.ജനുവരി 23ന് സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനത്തില്‍ ഗവര്‍ണറുടെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. ജനുവരി 26ന് ഡല്‍ഹി ലക്ഷ്യമാക്കി വന്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ അറിയിച്ചു. സമാധാനപരമായ പ്രതിഷേധമാണ് നടത്തുകയെന്നും കര്‍ഷകര്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.