സംസ്ഥാനത്ത് 5328 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3116 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4985 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,374 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,02,576 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.