കോവിഡ് വാക്സിന്‍: ദേശീയ ഡ്രൈറണ്‍ ഫലങ്ങള്‍ ഇന്നു മുതല്‍ വിലയിരുത്തും
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ ദേശീയ തലത്തില്‍ നടന്ന ഡ്രൈറണ്‍ ഫലങ്ങളുടെ വിലയിരുത്തല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ് ഇതിന്റെ ചുമതല. എല്ലാ സംസ്ഥാനങ്ങളും നല്‍കിയ…
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ ദേശീയ തലത്തില്‍ നടന്ന ഡ്രൈറണ്‍ ഫലങ്ങളുടെ വിലയിരുത്തല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ് ഇതിന്റെ ചുമതല. എല്ലാ സംസ്ഥാനങ്ങളും നല്‍കിയ…
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ ദേശീയ തലത്തില്‍ നടന്ന ഡ്രൈറണ്‍ ഫലങ്ങളുടെ വിലയിരുത്തല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ് ഇതിന്റെ ചുമതല. എല്ലാ സംസ്ഥാനങ്ങളും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സമിതി വിലയിരുത്തും.
ചൊവ്വാഴ്ച പൂര്‍ത്തിയാകും വിധമാകും ഇന്നു മുതല്‍ റിപ്പോര്‍ട്ടുകളുടെ വിലയിരുത്തല്‍ നടല്‍ക്കുന്നത്. റിപ്പോര്‍ട്ടുകളുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പുറപ്പെടുവിച്ച ഏതെങ്കിലും മാര്‍ഗ നിര്‍ദേശത്തില്‍ ഭേഭഗതി വേണമെങ്കില്‍ സമിതി നിര്‍വഹിയ്ക്കും.ഇന്നലെയാണ് രാജ്യവ്യാപകമായി കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടന്നത്. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്സിന്‍ വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേര്‍ക്കുള്ള വാക്സിന്‍ ആയിരിക്കും ആദ്യമൊരുക്കുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
വാക്സിന് അംഗീകാരം നല്‍കുന്നതിന് മുന്‍പുള്ള ഒരു പ്രോട്ടോക്കോളിലും സര്‍ക്കാര്‍ വിട്ടുവീഴ്ച കാണിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചുള്ള അഭ്യൂഹങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.