അനുമതി ലഭിച്ച കൊവിഡ് വാക്‌സിനുകള്‍ രണ്ടും ഇന്ത്യന്‍ നിര്‍മിതം; രാജ്യത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ന് അനുമതി ലഭിച്ച രണ്ട് കൊവിഡ് വാക്‌സിനുകളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നും അത് ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി മോദി.
"അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ച രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ നിര്‍മിച്ചവയാണ്. ആ്തമനിര്‍ഭര്‍ ഭാരതിന്റെ സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ നമ്മുടെ ശാസ്ത്രസമൂഹത്തിന്റെ ആഭിമുഖ്യം വ്യക്തമാക്കുന്നതാണ് ഇത്. മനുഷ്യരോടുള്ള കരുതലും സ്‌നേഹവുമാണ് ഇതിന്റെ പിന്നില്‍"- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീലര്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ വി ജി സൊമാനി ഔപചാരികമായി അനുമതി നല്‍കിയത്. രണ്ട് ഉല്‍പ്പാദാക്കളും തങ്ങളുടെ വാക്‌സിന്‍ പരീക്ഷണത്തിന്റെ തെളിവുകള്‍ ഹാജരാക്കിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം നിയന്ത്രിതമായ സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. നാഷണല്‍ മീഡിയ സെന്ററില്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം കണ്‍ട്രോളര്‍ മാധ്യമങ്ങളെ അറിയിച്ചത്.