രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി; ആദ്യ ലോഡ് പൂന്നെയില്‍ നിന്ന് പുറപ്പെട്ടു
രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിന് തുടക്കമായി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ലോഡ് പൂന്നെയില് നിന്നും പുറപ്പെട്ടു. ഇന്നലെയാണ് സര്‍ക്കാര്‍ കൊവിഷീല്‍ഡ് വാക്സിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്. വാക്സിന്…

രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിന് തുടക്കമായി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ലോഡ് പൂന്നെയില് നിന്നും പുറപ്പെട്ടു. ഇന്നലെയാണ് സര്‍ക്കാര്‍ കൊവിഷീല്‍ഡ് വാക്സിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്. വാക്സിന് കുത്തിവെപ്പ് 16ന് ആരംഭിക്കും.
1.1 കോടി വാക്സിന് ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന് നല്കുക. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യോമമാര്‍ഗം ഡല്‍ഹി, കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ ഹബുകളിലേക്ക് വാക്സിന് എത്തിക്കും. അവിടെ നിന്ന് ഓരോ സംസ്ഥാനങ്ങളിലേക്കും എത്തിക്കും.ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്, സേനാ വിഭാഗങ്ങള് തുടങ്ങി പ്രഥമ പരിഗണനാ വിഭാഗത്തില് വരുന്ന 3 കോടി പേര്‍ക്കാണ് ആദ്യം ലഭിക്കുക. ആദ്യഘട്ടത്തില്‍ സൗജന്യമായാണ് വാക്സിന്‍ നല്‍കുക .50 വയസിന് മുകളിലുളളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങള് ഉള്ളവരും അടങ്ങിയ 27 കോടി പേര്‍ക്ക് രണ്ടാം ഘട്ടത്തിലാണ് വാക്സിന് നല്കുക.