വാളയാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘം; നാളെ പോക്‌സോ കോടതിയെ സമീപിക്കും

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആര്‍ നിശാന്തിനി ഐപിഎസ് മേല്‍നോട്ടം വഹിക്കും. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ എസ് രാജു, കോഴിക്കോട് ഡിസിപി…

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആര്‍ നിശാന്തിനി ഐപിഎസ് മേല്‍നോട്ടം വഹിക്കും. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവര്‍ സംഘത്തിലുണ്ട്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച്‌ പാലക്കാട് പോക്‌സോ കോടതിയില്‍ വാളയാര്‍ കേസിന്റെ പുനര്‍വിചാരണ നാളെ ആരംഭിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

തുടര്‍ അന്വേഷണത്തിന് അനുമതി തേടി സംഘം പാലക്കാട് പോക്‌സോ കോടതിയില്‍ നാളെ അപേക്ഷ നല്‍കും. കേസ് ഡയറി ഉള്‍പ്പെടെ പഴയ അന്വേഷണ സംഘത്തില്‍നിന്ന് പുതിയ സംഘം ശേഖരിച്ചിട്ടുണ്ട്. വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സിബിഐ കേസ് ഏറ്റെടുക്കുംവരെയായിരിക്കും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളുടെ ചുമതല പുതിയ അന്വേഷണ സംഘം വഹിക്കുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story