നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസം

തിരുവനന്തപുരം: മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കാലാവധി തികയ്ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി മാസം ഉണ്ടായേക്കുമെന്ന് സൂചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷക…

തിരുവനന്തപുരം: മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കാലാവധി തികയ്ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി മാസം ഉണ്ടായേക്കുമെന്ന് സൂചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷക സംഘം കേരളം സന്ദര്‍ശിച്ചതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. നിലവില്‍ പശ്ചിമബംഗാളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ജനുവരി അവസാനത്തോടെയാകും കേരളം സന്ദര്‍ശിക്കുക.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷക സംഘം കേരളം സന്ദര്‍ശിച്ചതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. നിലവില്‍ പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ജനുവരി അവസാനത്തോടെയാകും കേരളം സന്ദര്‍ശിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടപ്പിലാക്കാനാണ് സാധ്യത. ഏപ്രില്‍ 30-നകം നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്ന തരത്തില്‍ ഫെബ്രുവരി പകുതിയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന അന്നുമുതല്‍ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവില്‍ വരും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ അവസരം ഉണ്ടാകും. ആശങ്കകളും ആക്ഷേപങ്ങളും അപ്പോള്‍ അറിയിക്കാവുന്നതാണ്. നേരത്തെ ജനുവരി 20, 21 തിയതികളിലായി കേന്ദ്രസംഘം എത്തുമെന്നായിരുന്നു അറിയിച്ചത്. പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള വരവ് നീട്ടിവെക്കുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story