സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം; പേരാമ്പ്ര സ്വദേശിയായ അജ്‌നാസ് ഖത്തര്‍ പൊലീസ് കസ്റ്റഡിയില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ പ്രവാസി യുവാവ് കസ്റ്റഡിയില്‍. പേരാമ്ബ്ര സ്വദേശിയായ അജ്‌നാസിനെ ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ഖത്തര്‍ റേഡിയോ…
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ പ്രവാസി യുവാവ് കസ്റ്റഡിയില്‍. പേരാമ്ബ്ര സ്വദേശിയായ അജ്‌നാസിനെ ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ഖത്തര്‍ റേഡിയോ…
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ പ്രവാസി യുവാവ് കസ്റ്റഡിയില്‍. പേരാമ്ബ്ര സ്വദേശിയായ അജ്‌നാസിനെ ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ഖത്തര്‍ റേഡിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.പെണ്‍കുട്ടിക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് പ്രവാഹങ്ങളായിരുന്നു. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ അജ്നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് വി മുരളീധരന്‍ അറിയിച്ചു. സഭ്യമല്ലാത്ത പരാമര്‍ശം വന്ന പോസ്റ്റ് നീക്കം ചെയ്‌തെന്നും മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞദിവസം കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്‌നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. പെണ്‍കുട്ടികളെ അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.