തൃശ്ശൂരില്‍ കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് ഊര് മൂപ്പന്‍ മ​രി​ച്ചു

തൃശ്ശൂരില്‍ കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് ഊര് മൂപ്പന്‍ മ​രി​ച്ചു

January 28, 2021 0 By Editor

തൃശൂര്‍: കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് ഊ​ര്മൂ​പ്പ​ന്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ എ​ലി​ക്കോ​ട് ഉ​ള്‍​വ​ന​ത്തി​ലാ​ണ് സം​ഭ​വം. ഉ​ണ്ണി​ച്ചെക്കന്‍ (60) ആ​ണ് മ​രി​ച്ച​ത്. എലിക്കോട് കോളനിയിലെ മൂപ്പനാണ് ഉണ്ണിച്ചെക്കന്‍. തുടയില്‍ കുത്തേറ്റ ഉണ്ണിച്ചെക്കനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. കൊല്ലപ്പെട്ട  ഉണ്ണിച്ചെക്കൻറെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.