29,249 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം: 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3598) വാക്‌സിന്‍ സ്വീകരിച്ചത് കണ്ണൂര്‍ ജില്ലയിലാണ് . ആലപ്പുഴ 1641,…
തിരുവനന്തപുരം: 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3598) വാക്‌സിന്‍ സ്വീകരിച്ചത് കണ്ണൂര്‍ ജില്ലയിലാണ് . ആലപ്പുഴ 1641,…
തിരുവനന്തപുരം: 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3598) വാക്‌സിന്‍ സ്വീകരിച്ചത് കണ്ണൂര്‍ ജില്ലയിലാണ് . ആലപ്പുഴ 1641, എറണാകുളം 2844, ഇടുക്കി 215, കണ്ണൂര്‍ 3598, കാസര്‍ഗോഡ് 739, കൊല്ലം 1484, കോട്ടയം 3004, കോഴിക്കോട് 2075, മലപ്പുറം 1847, പാലക്കാട് 2269, പത്തനംതിട്ട 2121, തിരുവനന്തപുരം 3176, തൃശൂര്‍ 2993, വയനാട് 1243 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,36,473 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
കൂടാതെ സംസഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. 376 കേന്ദ്രങ്ങള്‍ ആണ് ഇപ്പോള്‍ ഉള്ളത്. ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ് (47). ആലപ്പുഴ 26, എറണാകുളം 29, ഇടുക്കി 3, കണ്ണൂര്‍ 46, കാസര്‍ഗോഡ് 12, കൊല്ലം 19, കോട്ടയം 39, കോഴിക്കോട് 26, മലപ്പുറം 27, പാലക്കാട് 26, പത്തനംതിട്ട 33, തിരുവനന്തപുരം 47, തൃശൂര്‍ 27, വയനാട് 16 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.