എം.പി സ്ഥാനം രാജിവച്ച് പി കെ കുഞ്ഞാലിക്കുട്ടി
പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുളള തീരുമാനത്തിന്റെ ഭാഗമായാണ് രാജി വച്ചത്. കേരളത്തില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ രാജിവയ്ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി…

പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുളള തീരുമാനത്തിന്റെ ഭാഗമായാണ് രാജി വച്ചത്. കേരളത്തില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ രാജിവയ്ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. രാജിക്കത്ത് സ്പീക്കറുടെ ചേംബറിലെത്തി കൈമാറി. രാജിക്കത്ത് കൈമാറുന്നതിനായി അദ്ദേഹം ഡല്‍ഹിയില്‍ നിന്നെത്തി. ഡല്‍ഹിയില്‍ നിന്ന് പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് രാജിക്കാര്യം അറിയിച്ച ശേഷമാണ് ഡല്‍ഹിയിലേക്ക് വീണ്ടും മടങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്ന കാര്യത്തില്‍ മുസ‌്‌ലിം ലീഗിനുളളില്‍ നേരത്തെ ധാരണയായിട്ടുണ്ട്.കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരം പിടിച്ചതുപോലെ കേരളത്തില്‍ വീണ്ടും എല്‍.ഡി.എഫ് അധികാരം പിടിച്ചാല്‍ കുഞ്ഞാലിക്കുട്ടി എന്തുചെയ്യും എന്ന ചോദ്യവും പാർട്ടിയിൽ ഉയർന്നു കഴിഞ്ഞു.