സ്‌കോള്‍ കേരള നിയമനം” വാദങ്ങള്‍ പൊളിയുന്നു; എ എ റഹീമിന്റെ സഹോദരിക്ക് തുടര്‍ച്ചയായ 10 വര്‍ഷം സര്‍വീസില്ല

സ്‌കോള്‍ കേരള നിയമനം” വാദങ്ങള്‍ പൊളിയുന്നു; എ എ റഹീമിന്റെ സഹോദരിക്ക് തുടര്‍ച്ചയായ 10 വര്‍ഷം സര്‍വീസില്ല

February 6, 2021 0 By Editor

തിരുവനന്തപുരം: സ്‌കോള്‍ കേരള നിയമനത്തില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. ഡിവൈസ്‌കോള്‍ കേരള നിയമനം നേരത്തെ വിവാദത്തിലായിരുന്നു. 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെ മാത്രമാണ് നിയമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നല്‍കിയ വിശദീകരണം. എന്നാല്‍ റഹീമിന്റെ സഹോദരി ഉള്‍പ്പടെ ഒരാള്‍ക്ക് പോലും സക്രോള്‍ കേരളയില്‍ പത്ത് വര്‍ഷം തുടര്‍ച്ചയായി സര്‍വീസില്ല.

2013ല്‍ ഇവരെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ച്‌ വിട്ടിരുന്നു. പിന്നീട് 2014ല്‍ ആണ് ഇവര്‍ വീണ്ടും ജോലിക്ക് കയറിയത്. ബന്ധുക്കള്‍ക്ക് നിയമനം ആവശ്യപ്പെട്ട് എങ്ങും പോയിട്ടില്ലെന്ന് എ എ റഹീം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സ്‌കോള്‍ കേരള നിയമനത്തെ ന്യായീകരിച്ച്‌ മന്ത്രി ഇപി ജയരാജനും രംഗത്തെത്തിയിരുന്നു.

ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ജീവകാരുണ്യ നടപടിയാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം. സീനിയോരിറ്റി ഉള്ളവരെ ഒഴിവാക്കി പാര്‍ട്ടിക്കാരെ മാത്രം നിയമിക്കുന്നെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്.റഹീമിന്റെ സഹോദരി ഷീജയെക്കാള്‍ 8 വര്‍ഷം സീനിയോരിറ്റി ഉള്ളവരെ പോലും ഒഴിവാക്കിയാണ് പാര്‍ട്ടിക്കാരെ മാത്രം നിയമിക്കുന്നത്. പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നിയമിതരായ പീതാംബരന്‍, അനിത കെ, സാജു തിലക് തുടങ്ങി 28 പേരെ ഒഴിവാക്കിയാണ് പാര്‍ട്ടിക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രം സ്ഥിരം നിയമനം നല്‍കുന്നത്.