ടി. പത്മനാഭനെതിരെ സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മുകാരുടെ രൂക്ഷവിമര്‍ശനം, പരിഹാസം

കണ്ണൂര്‍: താന്‍ കോണ്‍ഗ്രസുകാരനാണെന്നും മരിച്ചാല്‍ മൂവര്‍ണ്ണക്കൊടി പുതപ്പിക്കണമെന്നുമുള്ള ടി. പത്മനാഭന്റെ പ്രസ്താവനക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പത്മനാഭനെതിരെ സിപിഎം പ്രവര്‍ത്തകരുടെ രൂക്ഷമായ വിമര്‍ശനം. യുഡിഎഫ് നടത്തുന്ന ഐശ്വര്യ…

കണ്ണൂര്‍: താന്‍ കോണ്‍ഗ്രസുകാരനാണെന്നും മരിച്ചാല്‍ മൂവര്‍ണ്ണക്കൊടി പുതപ്പിക്കണമെന്നുമുള്ള ടി. പത്മനാഭന്റെ പ്രസ്താവനക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പത്മനാഭനെതിരെ സിപിഎം പ്രവര്‍ത്തകരുടെ രൂക്ഷമായ വിമര്‍ശനം. യുഡിഎഫ് നടത്തുന്ന ഐശ്വര്യ കേരളയാത്രയ്ക്കിടെ കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പത്മനാഭനെ സന്ദര്‍ശിച്ചപ്പോഴായിരുന്നു പത്മനാഭന്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നുമടക്കമുളള അഭിപ്രായം പ്രകടിപ്പിച്ചത്.

പത്മനാഭനെ കൊണ്ടുനടക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെയാണ് പലരും കമന്റ് ചെയ്തത്. സാധാരണ പ്രവര്‍ത്തകര്‍ മാത്രമല്ല ചില പ്രാദേശിക നേതാക്കളും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും പരസ്യമായി പത്മനാഭനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന പത്മനാഭന്‍ എം.എന്‍. വിജയനെതിരെ പ്രതികരിച്ചതിനുശേഷം സിപിഎം സ്വന്തം പാര്‍ട്ടിക്കാരനായി പലവേദികളിലും കൊണ്ടു നടക്കുകയായിരുന്നു.

അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും മാത്രമേ ആര്‍ക്കും കൊടുക്കേണ്ടതുള്ളുവെന്ന് നമ്മുടെ നേതാക്കള്‍ക്ക് അറിയാതെ പോയെന്നാണ് സിപിഎമ്മിലെ കണ്ണൂരില്‍ നിന്നുളള ഒരു പ്രമുഖ നേതാവ് പ്രതികരിച്ചത്. പൂച്ചകള്‍ക്ക് മനസിലായിട്ടും നമ്മുടെ നേതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തതിനെ പരിഹാസത്തോടെയാണ് പാര്‍ട്ടി മുഖപത്രത്തിലെ കണ്ണൂരില്‍ നിന്നുളള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പത്മനാഭനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മുന്നോടിയായി ഗൃഹസന്ദര്‍ശന പരിപാടിക്ക് പി. ജയരാജന്‍ തുടക്കം കുറിച്ചത് ടി. പത്മനാഭന്റെ വീട്ടില്‍ നിന്നായിരുന്നു. പത്മനാഭന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ രൂക്ഷമായ ഭാഷയില്‍ ജയരാജനോട് പ്രതികരിച്ചത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story