ശബരിമലയില്‍ പൂജയും ആരാധനയും നടക്കുന്നില്ലേ? ആചാരങ്ങള്‍ അനുഷ്‌ടിക്കുന്നില്ലേ? പിന്നെ എന്താണ് പ്രശ്‌നമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന വാദം തളളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സത്യവാങ്മൂലം മാറ്റണമെന്ന ചര്‍ച്ചയ്‌ക്ക് പ്രസക്തിയില്ല. സത്യവാങ്മൂലത്തിന്റെ പേരിലാണ് പ്രശ്‌നമുണ്ടായതെന്ന വാദം . ശബരിമലയുടെ പേരില്‍ യു ഡി എഫ് ആളുകളെ പറ്റിക്കുകയാണെന്നും കാനം പറഞ്ഞു.

യു ഡി എഫ് ഇപ്പോള്‍ പറയുന്ന കാര്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ല. ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. സുപ്രീം കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതാണ് ശബരിമല വിഷയം. ഞങ്ങള്‍ എന്തായാലും അതിന്റെ പിന്നാലെയൊന്നും പോകാന്‍ പോകുന്നില്ലെന്നും കാനം പറഞ്ഞു.

ശബരിമല സമരമാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സജീവ വിഷയമായതെങ്കില്‍ സമരം ചെയ്‌ത ബി ജെ പിക്കാരല്ലേ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടേണ്ടതെന്നും കാനം ചോദിച്ചു. അവര്‍ ജയിച്ചില്ലല്ലോ. ശബരമലയില്‍ ഇപ്പോള്‍ എന്താണ് പ്രശ്‌നമെന്ന് രമേശ് ചെന്നിത്തല പറയട്ടെ. അവിടെ പൂജ നടക്കുന്നില്ലേ, ആരാധന നടക്കുന്നില്ലേ, ആചാരങ്ങള്‍ അനുഷ്‌ടിക്കുന്നില്ലേ. പിന്നെ എന്താണ് പ്രശ്‌നമെന്നും കാനം ആരാഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് കാനം വ്യക്തമാക്കി. തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന നിബന്ധനയില്‍ ഇളവ് നല്‍കണമോയെന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ സെക്രട്ടറിയറ്റ് സമരത്തിന് പിന്നില്‍ രാഷ്ട്രീയം സംശയിക്കണം. ജോലി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കാനാവില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story