പിണറായി വിജയന്‍ കേരളത്തിന്റെ അന്തകവിത്ത്, എന്നെ പിന്തുടര്‍ന്ന് വേട്ടയാടുന്നു: കെ.എം.ഷാജി
കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയാണെന്ന് ലീഗ് എംഎല്‍എ കെ.എം.ഷാജി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണ് പിണറായി വിജയനെന്ന് ഷാജി പറഞ്ഞു.…
കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയാണെന്ന് ലീഗ് എംഎല്‍എ കെ.എം.ഷാജി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണ് പിണറായി വിജയനെന്ന് ഷാജി പറഞ്ഞു.…
കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയാണെന്ന് ലീഗ് എംഎല്‍എ കെ.എം.ഷാജി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണ് പിണറായി വിജയനെന്ന് ഷാജി പറഞ്ഞു. തന്നെ ജയിലിലാക്കാനുള്ള കപ്പാസിറ്റിയൊന്നും പിണറായി വിജയന്റെ പൊലീസിനില്ലെന്നും ഷാജി പരിഹസിച്ചു.
"പിണറായി വിജയന്‍ കേരളത്തിന്റെ അന്തകവിത്താണ്. ഉദ്യോഗസ്ഥര്‍ക്ക് സൂചന നല്‍കി എന്നെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പിണറായിയാണ്" . നിയമസഭ തിരഞ്ഞെടുപ്പില്‍ അഴീക്കോട് നിന്നു തന്നെ വീണ്ടും ജനവിധി തേടുമെന്ന സൂചനയും ഷാജി നല്‍കി. താന്‍ പണം സാമ്പത്തിച്ചത് ഇഞ്ചി കൃഷിയിലൂടെയാണെന്നും സിപിഎം സൈബര്‍ സഖാക്കള്‍ക്ക് കൃഷിയെ കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടാണ് തന്നെ ട്രോളുന്നതെന്നും ഷാജി പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന , പ്ലസ് ടു സ്‌കൂള്‍ കോഴ തുടങ്ങിയ കേസുകളില്‍ ആരോപണ വിധേയനാണ് ലീഗ് എംഎല്‍എ കെ.എം.ഷാജി. തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് ഷാജിയുടെ ആരോപണം.
അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്കെതിരെയുള്ളത്. 2017 ല്‍ അഴിക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് വീട് പണിതതും വലിയ വിവാദമായിരുന്നു.