വാട്‌സ്ആപ്പ് ഫീച്ചറുകളില്‍ തകരാര്‍: ബ്ലോക്ക് ചെയ്ത നമ്പറുകളില്‍ നിന്ന് മെസേജുകളും മറ്റു വിവരങ്ങളും

വാട്‌സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടും ആ നമ്പറുകളില്‍ നിന്നും തുടര്‍ന്നും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തങ്ങളെ ബ്ലോക്ക് ചെയ്തയാളുകളുടെ സ്റ്റാറ്റസും പ്രൊഫൈല്‍ വിവരങ്ങളും കാണാന്‍ സാധിക്കുന്നുണ്ടെന്നും ദി ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്റര്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയുമാണ് ഉപയോക്താക്കള്‍ ഈ പ്രശ്‌നം മറ്റുള്ളവരെ അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് വാട്‌സ്ആപ്പ് അധികൃതര്‍ ഔദ്യോഗികമായി യാതൊരു വിധ പ്രതികരണവും നടത്തിയിട്ടില്ല. വാട്‌സ്ആപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ പ്രശ്‌നം ഇല്ല.

ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുളളത്. ബ്ലോക്ക് ചെയ്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് താഴെ അണ്‍ബ്ലോക്ക് എന്ന ഓപ്ഷനും കാണാന്‍ സാധിക്കും. ഈ സംവിധാനത്തില്‍ വന്ന എന്തോ പിഴവാണ് ഇങ്ങനെയൊരു പ്രശ്‌നത്തിന് കാരണം. മറ്റുള്ളവര്‍ തങ്ങളുടെ സ്റ്റാറ്റസും ചിത്രങ്ങളും കാണാതിരിക്കാനും അവരില്‍ നിന്നുള്ള സന്ദേശങ്ങളെ അവഗണിക്കാനുമാണ് ബ്ലോക്ക് ഫീച്ചര്‍ വാട്‌സ്ആപ്പില്‍ അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *