കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പരിശോധന വര്‍ധിപ്പിക്കും
February 24, 2021ആലപ്പുഴ: കോവിഡ് 19 വ്യാപനം തടയാനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആര്.ടി.പി.സി.ആര്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി കലക്ടര്‍ എ. അലക്സാണ്ടര്‍. ജില്ലയിലെ കോവിഡ് 19 സ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കണ്ടെയ്ന്മെന്റ് സോണുകളിലും ആലപ്പുഴയടക്കമുള്ള ബീച്ചുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
പത്തു വയസ്സിനു താഴെയുള്ള കുട്ടികള്‍, അറുപതു വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ബീച്ചുകളിലെത്തുന്നത് ഒഴിവാക്കണം. കെ.എസ്.ആര്.ടി.സി. ബസ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട നഗര സഭകളെയും പഞ്ചായത്തുകളെയും ചുമതലപ്പെടുത്തി. ബസില്‍ കയറുന്നവര്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.മാര്‍ക്കറ്റുകളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം.ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ്, സബ് കലക്ടര്‍ എസ്. ഇലക്കിയ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരി, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജി. അഭിലാഷ്, ഡി.ടി.പി.സി. സെക്രട്ടറി എം. മാലിന്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.