കൊച്ചിയിൽ ‘മം​ഗ​ളം’ പത്രം ഓഫീസ് ആക്രമിച്ച പ്ര​തി​ക​ള്‍ റി​മാ​ന്‍ഡി​ല്‍

February 26, 2021 0 By Editor

കൊ​ച്ചി: മംഗളം പത്രം ഓഫീസ് ആക്രമിച്ച പ്രതികൾ റി​മാ​ന്‍ഡി​ല്‍. വൈ​റ്റി​ല പൊ​ന്നു​രു​ന്നി​യി​ലു​ള്ള മം​ഗ​ളം ദി​ന​പ​ത്ര​ത്തിെന്‍റ കൊ​ച്ചി യൂണിറ്റ് ഓ​ഫി​സി​ലാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ബു​ധ​നാ​ഴ്ച അ​ര്‍ധ​രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത് . വ​നി​ത മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു​നേ​രെ അ​സ​ഭ്യ​വ​ര്‍ഷ​വും ന​ഗ്​​ന​ത പ്ര​ദ​ര്‍ശ​ന​വും ന​ട​ത്തു​ക​യും ചെ​യ്​​തു. ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ്ഥാ​പ​ന​ത്തി​നു​നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ ക​ട​വ​ന്ത്ര എ​സ്.​ഐ രാ​ജ്കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ക​ളാ​യ മ​ട്ടാ​ഞ്ചേ​രി ക​രു​വേ​ലി​പ്പ​ടി ലി​മാ​ഹൗ​സി​ല്‍ അ​ഖി​ല്‍ ഉ​സാം (28), എ​ര​മ​ല്ലൂ​ര്‍ പൊ​ഴി​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റാ​ഫി (32) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ന്‍ഡ് ചെ​യ്തു. പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് ഇ​വ​ര്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തെ​ന്ന് ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​ഞ്ഞു.