ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: തീരദേശ ഹര്‍ത്താല്‍ തുടങ്ങി

February 27, 2021 0 By Editor

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ സംസ്​ഥാനത്തെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ തീരദേശ ഹര്‍ത്താല്‍ തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആറുമുതല്‍ 24 മണിക്കൂറാണ് ഹര്‍ത്താലിന്​ ആഹ്വാനം. അമേരിക്കന്‍ കുത്തക കമ്ബനികള്‍ക്ക് അനുമതി നല്‍കാനുണ്ടായ നീക്കം സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രി രാജിവെക്കുക, മത്സ്യത്തൊഴിലാളി ദ്രോഹ ഫിഷറീസ് നയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്​. ഹാര്‍ബറുകള്‍ അടച്ചിട്ടും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമാണ് ഹര്‍ത്താല്‍.

ഹര്‍ത്താല്‍ വിജയമാക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്നും പിന്തുണ പ്രഖ്യാപിച്ച രാഷ്​ട്രീയ സാമൂഹിക സംഘടനകളോട് നന്ദിയുണ്ടെന്നും രക്ഷാധികാരികളായ ടി.എന്‍. പ്രതാപന്‍ എം.പി, ചെയര്‍മാന്‍ ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍, വര്‍ക്കിങ് ചെയര്‍മാന്‍മാരായ അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ട്രഷറര്‍ നൗഷാദ് തോപ്പുംപടി എന്നിവര്‍ അറിയിച്ചു.