Begin typing your search above and press return to search.
താജ്മഹലിന് ബോംബ് ഭീഷണി
ആഗ്ര: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ഭീഷണിയെ തുടർന്ന് അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് താജ്മഹല്‍ അടച്ച് ആളുകളെ ഒഴിപ്പിച്ചു.
ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് താജ്മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്ന് രാവിലെ ലഭിച്ചത്. സിഐഎസ്എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡും താജ്മഹലിലെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരുന്ന നേരത്താണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടക്കുകയും ചെയ്തു.ഫോണ്‍ സന്ദേശം എവിടെ നിന്നാണെന്നു വ്യക്തമായിട്ടില്ല. ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്. ഒപ്പം തന്നെ ഫോൺ സന്ദേശത്തിന്റെ ഉറവിടവും ശ്രമത്തിലാണ് പോലീസ്.
Next Story