പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവുമായ സാലഹുദ്ധീൻ പോലീസ് പിടിയിൽ

പതിമൂന്നു കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്നു സലാഹുദ്ധീൻ എന്ന സലാഹ് s/o ഷാഹുൽ ഹമീദ്,തിരുവനന്തപുരം കരക്ക മണ്ഡപത്തിന് അടുത്ത് വ്യാജ വിലാസത്തിൽ ഒളിവിൽ കഴിയവെ പോലീസ് പിടിയിലായി. ഇൻഷുറൻസ്…

പതിമൂന്നു കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്നു സലാഹുദ്ധീൻ എന്ന സലാഹ് s/o ഷാഹുൽ ഹമീദ്,തിരുവനന്തപുരം കരക്ക മണ്ഡപത്തിന് അടുത്ത് വ്യാജ വിലാസത്തിൽ ഒളിവിൽ കഴിയവെ പോലീസ് പിടിയിലായി. ഇൻഷുറൻസ് കമ്പനികളിൽ നിന്നും ടോട്ടൽ ലോസ് ആയ കാറുകൾ എടുത്ത് അതേ നമ്പറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്പർ മാറ്റി മാർക്കറ്റ് വിലക്ക് വിൽപ്പന നടത്തുകയാണ് ഇവരുടെ മോഷണ രീതി , പതിനഞ്ചു വർഷം മുമ്പ് നിലമ്പൂരിൽ പൂക്കോട്ടും പാടത്ത് രണ്ടാം വിവാഹം കഴിച്ച് താമസിച്ച് വരവെ മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിൽ നിന്നായി ഇരുപതോളം കാറുകളാണ് ഇത്തരത്തിൽ മോഷ്ടിച്ച് കടത്തിയിരുന്നത് ,കൂട്ടാളി ബാംഗ്ലൂർലെ കുപ്രസിദ്ധനായ വാഹന മോഷ്ടാവ് കരീം ബായിയും സംഘവുമാണ് വാഹനങ്ങൾ മോഷ്ടിച്ച് സലാഹ് ന് എത്തിച്ച് കൊടുത്തിരുന്നത് ,മഞ്ചേരി തുറക്കലിലെ തൃശ്ശൂർ സ്വദേശിയുടെ വർക്ക്ഷോപ്പിലാണ് തരം മാറ്റൽ ജോലി ചെയ്തിരുന്നത്.

കോഴിക്കോട് ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോർട്ട് തരപ്പെടുത്തി ഗൾഫിലേക്കു കടക്കുകയായിരുന്നു പ്രതി . ഗൾഫിൽ നിന്നും തിരികെ നാട്ടിൽ വന്നു ഒളിവിൽ പോവുകയായിരുന്നു. കേരളത്തിന്റെ ഒട്ടു മിക്ക ജില്ലയിലും, തമിഴ്നാട്ടിലും കേസുകൾ നിലവിൽ ഉള്ളത് കൊണ്ട് മലപ്പുറം ജില്ലാ പോലീസ് മേധവി സുജിത് ദാസ്. എസ്, ഐ.പി.എസ് ന്റെ നിർദേശപ്രകാരം നിലമ്പൂർ ഡി.വൈ. എസ്.പി. ബെന്നി. വി. വി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം നടത്തവെ വഴിക്കടവ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ രാജീവ്‌ കുമാർ. കെ പ്രതിയെ തന്ത്രപരമായി തിരുവനന്തപുരം കരക്കമണ്ഡപത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. എസ്. ഐ ജയകൃഷ്ണൻ. പി , സിബിച്ചൻ. പി. ജെ , എസ്. സി. പി. ഒ സുനു നൈനാൻ, ഷെരീഫ്, സി. പി. ഒ റിയാസ് അലി, ഉണ്ണികൃഷ്ണൻ കൈപിനി, പ്രശാന്ത് കുമാർ. എസ്. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story