തൃണമൂല്‍ മുന്‍ എം പി ദിനേഷ് ത്രിവേദി ബിജെപിയിൽ
ന്യൂഡല്‍ഹി: മുന്‍ റെയില്‍വേ മന്ത്രിയും തൃണമൂല്‍ എം.പിയുമായിരുന്ന ദിനേഷ് ത്രിവേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ഫെബ്രുവരിയില്‍ രാജ്യസഭാംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു. അദ്ദേഹം ഫെബ്രുവരി 12ാം തിയ്യതി രാജ്യസഭ അംഗത്വം…

ന്യൂഡല്‍ഹി: മുന്‍ റെയില്‍വേ മന്ത്രിയും തൃണമൂല്‍ എം.പിയുമായിരുന്ന ദിനേഷ് ത്രിവേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ഫെബ്രുവരിയില്‍ രാജ്യസഭാംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു. അദ്ദേഹം ഫെബ്രുവരി 12ാം തിയ്യതി രാജ്യസഭ അംഗത്വം രാജിവച്ചിരുന്നെങ്കിലും ബിജെപിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല.രാജ്യസഭയില്‍ നിന്ന് രാജിവയ്ക്കുന്നതോടൊപ്പം തൃണമൂലില്‍ നിന്നുകൂടി ത്രിവേദി രാജി സമര്‍പ്പിച്ചിരുന്നു. തനിക്ക് തൃണമൂലില്‍ വലിയ ശ്വാസംമുട്ടല്‍ അനുഭവിക്കേണ്ടിവന്നുവെന്നാണ് രാജിവയ്ക്കുന്നതിനു കാരണമായി അദ്ദേഹം പറഞ്ഞത്. ബംഗാളില്‍ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന അക്രമ സംസ്‌കാരത്തെക്കുറിച്ചും ത്രിവേദി പരാതിപ്പെട്ടിരുന്നു.ഇതിനകം നിരവധി മുന്‍മന്ത്രിമാരും എംഎല്‍എമാരുമാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.