ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം;നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം . കഴിഞ്ഞയാഴ്ചയിലെ തളര്‍ച്ചയില്‍ നിന്ന് നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു.സെന്‍സെക്‌സ് 282 പോയന്റ് നേട്ടത്തില്‍ 50,687ലും നിഫ്റ്റി 77…
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം . കഴിഞ്ഞയാഴ്ചയിലെ തളര്‍ച്ചയില്‍ നിന്ന് നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു.സെന്‍സെക്‌സ് 282 പോയന്റ് നേട്ടത്തില്‍ 50,687ലും നിഫ്റ്റി 77…
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം . കഴിഞ്ഞയാഴ്ചയിലെ തളര്‍ച്ചയില്‍ നിന്ന് നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു.സെന്‍സെക്‌സ് 282 പോയന്റ് നേട്ടത്തില്‍ 50,687ലും നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 15,016ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 1201 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 251 ഓഹരികൾ നഷ്ടത്തിലുമാണ്. 99 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ഒഎൻജിസി, ആക്‌സിസ് ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, എച്ച്‌സിഎൽടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ, ഏഷൻ പെയിന്റ്‌സ്,ടൈറ്റാൻ, പവർഗ്രിഡ് കോർപ്, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.