കൊൽക്കത്തയിൽ റെയില്‍വേ കെട്ടിടത്തിൽ വൻ തീപിടിത്തം; 9 മരണം

കൊൽക്കത്തയിൽ റെയില്‍വേ കെട്ടിടത്തിൽ വൻ തീപിടിത്തം; 9 മരണം

March 9, 2021 0 By Editor

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ റെയില്‍വേ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പതു പേര്‍ മരിച്ചു. റെയില്‍വേ ​ടിക്കറ്റിങ്​ ഓഫീസിലാണ്​ തീപിടിത്തമുണ്ടായത്​​.നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഒരു റെയില്‍വേ ഓഫീസറും ഒരു സുരക്ഷാജീവനക്കാരനുമാണ് മരിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ രണ്ടുപേരെ കാണാതായിട്ടുണ്ട്. ഒൻപത് മൃതദേഹങ്ങളിൽ അഞ്ചെണ്ണം 12ാം നിലയിലെ ലിഫ്റ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. ലിഫ്റ്റിനുള്ളിൽ ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് ഇവർ മരിച്ചത്. കൊൽക്കത്തിലെ ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപിടിത്തമുണ്ടായത്. കിഴക്കൻ റെയിൽവേയും തെക്കൻ റെയിൽവേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണിത്.