പാലക്കാട് മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് ഷാഫി പറമ്പില്‍

പാലക്കാട് മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് ഷാഫി പറമ്പില്‍

March 9, 2021 0 By Editor

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ‘മണ്ഡലം മാറുന്നില്ല. ഇതുസംബന്ധിച്ച്‌ പുറത്തു വരുന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്. അത്തരമൊരു ചര്‍ച്ച ഡല്‍ഹിയില്‍ നടന്നിട്ടില്ല,’ ഷാഫി പറമ്പില്‍ പറഞ്ഞു.പട്ടാമ്പിയിലേക്കായിരുന്നെങ്കില്‍ തനിക്ക് എന്നേ മാറാമായിരുന്നു. പാലക്കാടെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇ ശ്രീധരനല്ല, ആര് വന്നാലും പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പ്രതികരിച്ചു. പാലക്കാട്ടുകാര്‍ തന്നെ വേണ്ടെന്ന് പറയാത്തിടത്തോളം കാലം ഈ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.