സ്വര്‍ണക്കടത്ത് ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോ?;കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് യു.എ.പി.എ. നിയമപ്രകാരം ഭീകരപ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.കേന്ദ്രത്തിനും എന്‍.ഐ.എയ്ക്കുമാണ് സുപ്രീം കോടതിയുടെ…

ന്യൂഡല്‍ഹി: സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് യു.എ.പി.എ. നിയമപ്രകാരം ഭീകരപ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.കേന്ദ്രത്തിനും എന്‍.ഐ.എയ്ക്കുമാണ് സുപ്രീം കോടതിയുടെ നോട്ടീസ്.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് അസ്ലാം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ബി.ആര്‍. ഗവായ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നോട്ടീസ് അയച്ചത്. അസ്ലാമിനെയും പത്തുപേരെയും സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയതിന് 2020 ജൂലൈയില്‍ ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു.രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വര്‍ണ്ണക്കടത്ത് മാത്രമേ യു.എ.പി.എ. നിയമപ്രകാരമുളള ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുകയുള്ളു എന്ന കേരള ഹൈക്കോടതി വിധിയും അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതെ സമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് മുഹമ്മദ് അസ്ലാം സുപ്രീം കോടതിയെ സമീപിച്ചത്.