കര്‍ഷക സമരം ബ്രിട്ടീഷ് പാര്‍ലമെന്റ് ചർച്ച ചെയ്തതിനെ അനുകൂലിച്ച് തരൂർ

കര്‍ഷക സമരം ബ്രിട്ടീഷ് പാര്‍ലമെന്റ് ചർച്ച ചെയ്തതിനെ അനുകൂലിച്ച് തരൂർ

March 11, 2021 0 By Editor

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക സമരത്തെ കുറിച്ച്‌ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍.ജനാധിപത്യ സംവിധാനത്തില്‍ എന്തുവേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തരൂര്‍ പ്രതികരിച്ചത് . എന്നാല്‍ മറ്റൊരു രാജ്യത്തെ പാര്‍ലമെന്റിലെ ചര്‍ച്ചയെ കുറിച്ച്‌ പ്രതിപാദിക്കാതെയാണ് തരൂരിന്റെ പ്രതികരണം.

ഇന്ത്യയിലുളള നമുക്ക് പലസ്തീന്‍ വിഷയം പറയാം, ചര്‍ച്ച ചെയ്യാം, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ അതിനായി തിരഞ്ഞെടുക്കാം. അതുപോലെ ചെയ്യാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനും സമാനമായ അവകാശമുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.ബ്രിട്ടീഷ് പാര്‍ലമെന്റില്‍ 90 മിനിട്ട് നീണ്ടുനിന്ന ചര്‍ച്ചയില്‍ കര്‍ഷക സമരത്തോട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെതിരെയായിരുന്നു വിമര്‍ശനം. എന്നാല്‍ മറ്റൊരു രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളിലുളള അനാവശ്യ ഇടപെടലാണ് ഇതെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.