തെരഞ്ഞെടുപ്പുള്ള സംസ്​ഥാനങ്ങളില്‍ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം ഒഴിവാക്കും

ന്യുഡല്‍ഹി: കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന രേഖയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ തത്കാലം തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്​ഥാനങ്ങളില്‍ അവ മറച്ചുവെക്കും. വാക്​സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മോദിയുടെ ചിത്രം പതിക്കുന്നത്​ ഒഴിവാക്കാന്‍ നേരത്തെ കമ്മീഷന്‍ കേന്ദ്രത്തിന്​ നിര്‍ദ്ദേശം നല്‍കിയിരുന്നു.കൃത്യമായ തെര​ഞ്ഞെടുപ്പ്​ പ്രചാരണത്തിന്‍റെ ഭാഗമായാണ്​ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മോദിയുടെ ചിത്രം പതിക്കുന്നതെന്ന്​ നേരത്തെ പശ്​ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്​ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു .ഇത്​ പരിഗണിച്ചാണ്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത് .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story