മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍

March 12, 2021 0 By Editor

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് കേസിലെ പ്രതി സന്ദീപ് നായര്‍.ജില്ലാ ജഡ്ജിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ് കത്ത്. മൂന്നുപേജുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. ഉന്നത നേതാവിന്റെ മകന്റെ പേര് കൂടി പറയണമെന്നും ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പേരുകള്‍ പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞത്.സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​വ​രെ കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ചി​ല്ല. അന്വേഷണം വഴി തെറ്റിക്കാണ് ഇവര്‍ ശ്രമിച്ചത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്‍കാ​ത്ത​തി​നാ​ല്‍ ഉ​റ​ങ്ങാ​ന്‍ പോ​ലും അ​നു​വ​ദി​ച്ചി​ല്ല. അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിര്‍ബന്ധിച്ചതെന്നും കത്തില്‍ പറയുന്നു. ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.