
സുരേഷ് ഗോപി ആശുപത്രി വിട്ടു; ഇനി തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക്
March 16, 2021അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നടന്‍ സുരേഷ് ഗോപി ആശുപത്രി വിട്ടു.തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൂടിയാണ് സുരേഷ് ഗോപി.തൃശൂരിലെ വിജയ സാധ്യതയല്ല മല്‍സര സാധ്യതയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിജയ സാധ്യത സംബന്ധിച്ച് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.തിരഞ്ഞെടുപ്പ് വിജയം അത്ര എളുപ്പമല്ല.അത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണെങ്കില്‍ പോലും എളുപ്പമാണെന്ന് ആരും പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.