ജമാഅത്തെ ഇസ്ലാമിയുമായി യു ഡി എഫ് അണിയറ നീക്കം നടത്തുന്നതായി കോടിയേരി ബാലകൃഷ്ണന്‍
ജമാഅത്തെ ഇസ്ലാമിയുമായി യു ഡി എഫ് അണിയറ നീക്കം നടത്തുന്നതായി സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. എല്‍ ഡി എന് തുടര്‍ഭരണം ഉറപ്പാണെന്ന്…
ജമാഅത്തെ ഇസ്ലാമിയുമായി യു ഡി എഫ് അണിയറ നീക്കം നടത്തുന്നതായി സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. എല്‍ ഡി എന് തുടര്‍ഭരണം ഉറപ്പാണെന്ന്…
ജമാഅത്തെ ഇസ്ലാമിയുമായി യു ഡി എഫ് അണിയറ നീക്കം നടത്തുന്നതായി സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. എല്‍ ഡി എന് തുടര്‍ഭരണം ഉറപ്പാണെന്ന് കണ്ടപ്പോഴാണ് ഇത്തരം കുതന്ത്രങ്ങള്‍ നടക്കുന്നത്. ഇതുകൊണ്ടൊന്നും തുടര്‍ ഭരണം അട്ടിമറിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വീണ്ടും കോ- ലീ- ബി സഖ്യം നിലവില്‍ വന്നുകഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് കോ-ലീ-ബി സഖ്യത്തിന്റെ ഭാഗമാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെന്നും കോടിയേരി പറഞ്ഞു. എല്ലാ സര്‍വേകളും എല്‍ ഡി എഫിന് തുടര്‍ഭരണം പറയുന്നു. പക്ഷേ ഇതിന്റെ പുറകിലൊന്നും എല്‍ ഡി എഫ് പോകില്ല. കുറേ സര്‍വേകള്‍ എല്‍ ഡി എഫിന് അനുകൂലമായി പറഞ്ഞ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്ബ് യു ഡി എഫിന് മുന്‍തൂക്കം എന്ന് ഇവര്‍ തന്നെ പറയും.
ശക്തനായ സ്ഥാനാര്‍ഥിയെന്ന് പെരുമ്ബറകൊട്ടി ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് നേമത്ത് യു ഡി എഫ് ചെയ്യുന്നത്. കെ മുരളീധരന്‍ നേമത്ത് ജയിക്കുമെന്ന് ആത്മിവിശ്വാസമുണ്ടെങ്കില്‍ എം പി സ്ഥാനം രാജിവെച്ച് മത്സരിക്കണം. ഒരുകാല്‍ ഡല്‍ഹിയിലും ഒരുകാല്‍ നേമത്തുമാണ്. ആദ്യം ഒന്ന് കാല് ഉറപ്പിക്കണം. എന്നിട്ടാകാം മത്സരിക്കാം. നേമം ഒഴികെ കേരളത്തില്‍ എല്ലായിടത്തും എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരം. എന്നാല്‍ നേമത്ത് എല്‍ ഡി എഫും ബി ജെ പിയും തമ്മിലാണ് മത്സരം. അടുത്തകാത്ത് നടന്ന തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.