ശബരിമല വിഷയത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി:  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശത്തോടെ ശബരിമല വിഷയത്തില്‍ നിലപാട് എന്തെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ശബരിമലവിഷയത്തില്‍ സി.പി.എം. സ്വീകരിച്ചത് ശരിയായ…

ചങ്ങനാശ്ശേരി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശത്തോടെ ശബരിമല വിഷയത്തില്‍ നിലപാട് എന്തെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ശബരിമലവിഷയത്തില്‍ സി.പി.എം. സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും സുപ്രീംകോടതി വിധി സംസ്ഥാനസര്‍ക്കാരിന് മറികടക്കാന്‍ സാധിക്കില്ലെന്നും യെച്ചൂരി പറയുന്നു. വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ, ഭരണഘടന പറയുന്ന തുല്യതയാണ് സി.പി.എമ്മിന്റെ നിലപാട്, ദേവസ്വംമന്ത്രി കടകംപള്ളി മാപ്പുപറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും ജനറല്‍ സെക്രട്ടറി പറയുന്നു. ഈ വിഷയം സംബന്ധിച്ച് ഉത്തരം പറയേണ്ടത് സംസ്ഥാന ഘടകമാണെന്നുമാണ് ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശബരിമലവിഷയത്തില്‍ നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്. അത് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുമുണ്ടെന്നും എന്‍എസ്എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story