ആമിര്‍ ഖാന് കോവിഡ്
March 24, 2021ബോളിവുഡ് താരം ആമിര്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് താരം ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് എന്നാണ് താരത്തിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്.
ആമിറിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസം നടി കിയാര അദ്വാനിക്കൊപ്പം ആമിര്‍ ഒരു പരസ്യച്ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അവര്‍ക്ക് നടത്തിയ ടെസ്റ്റ് നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ പരിശോധനയ്ക്ക് വിധേയനായ സംവിധായകന്‍ അനീസ് ബസ്മിക്കും കൊവിഡ് നെഗറ്റീവായിരുന്നു.
ഈ മാസത്തിന്റെ ആദ്യ ആഴ്ചകളില്‍ കോയി ജാനേ നാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മുംബൈയില്‍ ആയിരുന്നു ആമിര്‍. ദിവസങ്ങള്‍ക്ക് മുൻപ് മകന്‍ ജുനൈദിനും മകള്‍ ഇറക്കും ഒപ്പം ആമിര്‍ ബാന്ദ്രയിലെ കഫെയിലും എത്തിയിരുന്നു. അതേസമയം, രണ്ടാഴ്ച മുൻപ് സോഷ്യല്‍ മീഡിയ പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ആമിര്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ പിറന്നാളിന് ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റിലാണ് വിട്ടു നില്‍ക്കാനുള്ള തീരുമാനം നടന്‍ പ്രഖ്യാപിച്ചത്.
പൂര്‍ണമായും തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സോഷ്യല്‍ മീഡിയ വിടുന്നതെന്നും പുതിയ ചിത്രങ്ങളെപ്പറ്റിയും ജീവിതത്തിലെ പ്രധാന വിശേഷങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ലഭ്യമാക്കുമെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.