തലശ്ശേരി അടക്കം ഒരിടത്തും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടെന്ന് എംഎം ഹസ്സന്‍
കോഴിക്കോട്: തലശ്ശേരി അടക്കം ഒരിടത്തും ബിജെപി. വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടെന്ന് എം.എം. ഹസ്സന്‍. ബിജെപിയുടെ വോട്ട് വേണ്ട എന്ന് പറയാന്‍ സിപിഎം. തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.…
കോഴിക്കോട്: തലശ്ശേരി അടക്കം ഒരിടത്തും ബിജെപി. വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടെന്ന് എം.എം. ഹസ്സന്‍. ബിജെപിയുടെ വോട്ട് വേണ്ട എന്ന് പറയാന്‍ സിപിഎം. തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.…
കോഴിക്കോട്: തലശ്ശേരി അടക്കം ഒരിടത്തും ബിജെപി. വോട്ടുകള്‍ കോണ്‍ഗ്രസിന് വേണ്ടെന്ന് എം.എം. ഹസ്സന്‍. ബിജെപിയുടെ വോട്ട് വേണ്ട എന്ന് പറയാന്‍ സിപിഎം. തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സംഖ്യമില്ലെന്നും ഹസ്സന്‍ കോഴിക്കോട് പറഞ്ഞു.
' ഞങ്ങള്‍ക്ക് വേണ്ട. തലശ്ശേരിയില്‍ എന്നല്ല ഒരിടത്തും ബിജെപി.യുടേയും ആര്‍.എസ്.എസിന്റേയും വോട്ട് പ്രതീക്ഷിക്കുന്നില്ല. ഞങ്ങള്‍ക്ക് അത് വേണ്ട. അത് എത്രയോ തവണ ഞങ്ങള്‍ പറഞ്ഞു.' - ഹസ്സന്‍ പറഞ്ഞു.
തലശ്ശേരി മണ്ഡലത്തില്‍ ബിജെപി.യുടെ വോട്ട് വേണ്ടെന്ന് പറയാന്‍ സിപിഎം. നേതാക്കള്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. അവിടെ ബിജെപി. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അതിത് ഷാ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി. ആ സാഹചര്യത്തില്‍ സംശയങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ. അത് പറയാത്തിടത്തോളം സിപിഎം.- ബിജെപി. കൂട്ടുകെട്ട് ഉണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.