ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് ഹൈദരാബാദ്: 13 റണ്‍സിന് തകര്‍ന്ന് കൊല്‍ക്കത്ത

കൊല്‍ക്കത്ത: കൊല്‍ക്കത്തയെ 13 റണ്‍സിന് തകര്‍ത്ത് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ഐ.പി.എല്‍ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. ഹൈദരാബാദിന്റെ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്ക്റ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. റാഷിദ് ഖാന്റെ (പത്ത് പന്തില്‍ 34) ബാറ്റിംഗാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (34), വൃദ്ധിമാന്‍ സാഹയും (35) നല്‍കിയത്. ധവാനും നായകന്‍ കെയ്ന്‍ വില്യംസണും (മൂന്ന് ) പുറത്തായതോടെ കനത്ത തിരിച്ചടിയാണ് ഹൈദരാബാദ് നേരിട്ടത്.

എന്നാല്‍ സാഹയ്‌ക്കൊപ്പം ഷാക്കിബ് അല്‍ ഹസന്‍ (28) ചേര്‍ന്നതോടെ സ്‌കോര്‍ മുന്നോട്ട് നീങ്ങി. എന്നാല്‍ ഇരുവരും മടങ്ങിയതോടെ സ്‌കോറിംഗിന്റെ വേഗത കുറഞ്ഞു. പിന്നാലെ എത്തിയവരും പെട്ടെന്ന് മടങ്ങിയതോടെ ഹൈദരാബാദിന്റെ സ്‌കോര്‍ 150 കടക്കില്ലെന്ന് തോന്നിപ്പിച്ചു. എന്നാല്‍ ഭുവനേശ്വര്‍ കാഴ്ചക്കാരനാക്കി റാഷിദ് കളം തകര്‍ത്തതോടെ സണ്‍റൈസേഴ്‌സ് ലക്ഷ്യം കണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *