ഉറങ്ങികിടന്ന വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം: മൂന്നു പവന്റെ മാലയില്‍ രണ്ടു പവനോളം മോഷ്ടാക്കള്‍ കവര്‍ന്നു

തിരുവല്ല: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല അപഹരിച്ചു. പരുമല നാക്കടക്കടവില്‍ തെക്കേമുടുക്കയില്‍ ലക്ഷ്മി (61)യുടെ മാലയാണ് കവര്‍ച്ച ചെയ്തത്. വ്യാഴം രാത്രി 1.30ന് ആയിരുന്നു സംഭവം. വീടിന്റെ അടുക്കളവാതിലിലെ താഴ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ഇവരുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു ഈ സമയം ഉണര്‍ന്ന ലക്ഷ്മി മാലയില്‍ പിടിച്ചെങ്കിലും മൂന്നു പവന്റെ മാലയില്‍ രണ്ടു പവനോളം മോഷ്ടാക്കള്‍ കൊണ്ടുപോയി.

മുഖംമൂടി ധരിച്ച രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ബഹളം കേട്ട് ഉണര്‍ന്ന വീട്ടിലെ മറ്റുള്ളവര്‍ രാത്രിയില്‍ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേസമയം, കടപ്ര പഞ്ചായത്ത് ഓഫിസിനു സമീപമുള്ള സ്വകാര്യ പണമിടപാടു സ്ഥാപനത്തിലും കവര്‍ച്ചാശ്രമം നടന്നു.

തിരുവല്ലമാവേലിക്കര റോഡിനോടു ചേര്‍ന്ന സ്ഥാപനത്തില്‍ കമ്പിപ്പാര ഉപയോഗിച്ച് ഷട്ടര്‍ പൊളിച്ചാണ് അകത്തു കയറിയത്. അകത്തു കടന്ന് ഗ്ലാസ് അടിച്ചു തകര്‍ത്തു. അലമാരയും കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്തെങ്കിലും വിലപിടിപ്പുള്ള സാധനങ്ങളൊന്നും സൂക്ഷിക്കാതിരുന്നതിനാല്‍ ഒന്നും നഷ്ടപ്പെട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം പെരുന്തുരുത്തിയില്‍ വീണ്ടും മോഷണശ്രമം ഉണ്ടായി. വിട്ടുകാര്‍ ഇല്ലാത്ത സമയത്ത് വാതില്‍ തകര്‍ത്തായിരുന്നു ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *