
ഇലക്ഷൻ സമയത്ത് ലൗ ജിഹാദ് വിവാദം കുത്തിപ്പൊക്കിയതില്‍ ജോസ് കെ മാണിയോടുള്ള നീരസം മറയ്ക്കാതെ പിണറായി വിജയന്‍
March 29, 2021ഇലക്ഷൻ സമയത്ത് ലൗ ജിഹാദ് വിവാദം കുത്തിപ്പൊക്കിയതില്‍ ജോസ് കെ മാണിയോടുള്ള നീരസം മറയ്ക്കാതെ പിണറായിവിജയന്‍ , ജോസ് കെ മാണിയുടെ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആ വാക്കുകളില്‍ നിഴലിച്ചത് ലൗ ജിഹാദില്‍ ജോസ് കെ മാണിയുടെ പ്രതികരണത്തോടുള്ള വിയോജിപ്പാണ്. അഥിനിടെ പ്രതികരണത്തില്‍ ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി രംഗത്തു വന്നു. ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി വിശദീകരിച്ചു. ക്രൈസ്തവ സഭകള്‍ക്ക് ലൗജിഹാദിലുള്ള വിയോജിപ്പ് ചര്‍ച്ചയാക്കിയത് ബിജെപിയായിരുന്നു. ഇങ്ങനെ ഒന്നില്ലെന്നതായിരുന്നു സിപിഎം നിലപാട്. ഇത് തള്ളുന്ന തരത്തിലായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.