ഇരട്ടവോട്ടില്‍ ഹൈക്കോടതി ഇടപെടല്‍; ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം; തിര. കമ്മീഷന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം
കൊച്ചി: ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലായണ് കോടതിയെ സമീപിച്ചിരുന്നത്.
ഒരാള്‍ വിലാസം മാറി പുതിയ വിലാസത്തില്‍ വോട്ടു ചെയ്യുന്നതിന് അപേക്ഷ നല്‍കുമ്ബോള്‍ പഴയ വിലാസത്തിലുള്ള വോട്ടു തനിയെ ഇല്ലാതായി പോകുന്ന സംവിധാനം ഇല്ലേ എന്നു കോടതി തിരഞ്ഞെടുപ്പു കമ്മിഷനോടു ചോദിച്ചു. ഇക്കാര്യത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുകള്‍ പോള്‍ ചെയ്യുന്നതു തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റുമ്പോള്‍ പഴയ പട്ടികയില്‍ വോട്ട് തുടരുന്നതാണ് ഇരട്ടവോട്ടുകളിലധികവും.