പിണറായി വിജയന്റെ ഒറ്റയാന്‍ പോക്കിനെതിരെ പാര്‍ട്ടിയിൽ വിമര്‍ശനം ; പാര്‍ട്ടിയാണ് ക്യാപ്റ്റന്‍; വ്യക്തികളല്ല" പാര്‍ട്ടിയാണ് ജനങ്ങളുടെ ഉറപ്പ്; പി.ജയരാജന്‍ പരസ്യമായി രംഗത്ത്
തിരുവനന്തപുരം: സിപിമ്മില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപംകൊണ്ട ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. തോമസ് ഐസക്, പി.ബാലന്‍ അടക്കം പ്രമുഖ നേതാക്കളെ രണ്ടു ടേം എന്ന പരിധി വച്ചു പിണറായി വിജയന്‍ വെട്ടിനിരത്തിയപ്പോള്‍ കാരണമൊന്നും കൂടാതെയാണ് പി.ജയരാജനെ ഒഴിവാക്കിയത്.
'ക്യാപ്ടന്‍' എന്ന വിശേഷണവുമായി തെരഞ്ഞെടുപ്പു രംഗം കൊഴുപ്പിച്ച മുഖ്യമന്ത്രി മുന്‍കാലങ്ങളില്‍ വിഎസിനെ ഓര്‍മ്മിപ്പിച്ച പാര്‍ട്ടി തത്വങ്ങളെല്ലാം മറക്കുകയാണ്. വ്യക്തിപൂജാ വിവാദത്തിന്റെ പേരിലാണ് വിഎസിനെയും പി ജയരാജനെയും പിണറായി ഒതുക്കിയത്. എന്നാല്‍, അതേ തന്ത്രം പിണറായിയെ തന്നെ ഓര്‍മ്മിപ്പിക്കുകയാണ് നേതാക്കള്‍.തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് പിണറായി വിജയനെ ക്യാപ്ടനെന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പ്രചരണം കൊഴുക്കവേ അതു വേണ്ട സഖാവ് മതിയെന്ന് തിരുത്തി രംഗത്തുവന്നത് കോടിയേരി ബാലകൃഷ്ണനായിരുന്നു. ക്യാപ്റ്റന്‍ എന്നടക്കം പ്രയോഗങ്ങളിലൂടെ പിആര്‍ വര്‍ക്ക് പിണറായിക്കു വേണ്ടി ശക്തമായിരിക്കെ ഇതിനെതിരെ പി.ജയരാജന്‍ പരസ്യമായി രംഗത്തെത്തി.
കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ 'എല്ലാവരും സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.