കരുനാഗപ്പള്ളി‍യില്‍ ബിജെപിക്കാര്‍ക്ക് നേരെ എസ്ഡിപിഐ ആക്രമണം; ബിജെപി പ്രവർത്തകന് തലയ്ക്കടിയേറ്റു

കരുനാഗപ്പള്ളി‍യില്‍ ബിജെപിക്കാര്‍ക്ക് നേരെ എസ്ഡിപിഐ ആക്രമണം; ബിജെപി പ്രവർത്തകന് തലയ്ക്കടിയേറ്റു

April 4, 2021 0 By Editor

കൊല്ലം: കരുനാഗപ്പള്ളിയില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.കുലശേഖരപുരം പഞ്ചായത്ത് അംഗമായ ബിജെപി പ്രവര്‍ത്തകന്‍ അജീഷിന് ഏറ്റുമുട്ടലില്‍ തലയ്ക്കടിയേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

തുടര്‍ന്ന് കുറ്റക്കാരായ എസ്ഡിപി ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ റോഡ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയ പാതയില്‍ ട്രാഫിക് സ്തംഭിച്ചു.ഒടുവില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെതുടര്‍ന്ന് ബിജെപി ദേശീയ പാത ഉപരോധം പിന്‍വലിച്ചു.