കേരളം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചരണം
തിരുവനന്തപുരം: അടുത്ത വര്‍ഷം ആരോടൊപ്പമെന്ന വിധിയെഴുത്തിനായി കേരളം നാളെ പോളിങ് ബൂത്തിലെത്തും. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും.…

തിരുവനന്തപുരം: അടുത്ത വര്‍ഷം ആരോടൊപ്പമെന്ന വിധിയെഴുത്തിനായി കേരളം നാളെ പോളിങ് ബൂത്തിലെത്തും. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.
ആരോപണ പ്രത്യാരോപണത്തില്‍ തുടങ്ങി ഒന്നരമാസത്തോളം നീണ്ട സംഭവബഹുലമായ പ്രചാരണത്തിന് കൊട്ടിക്കലാശമില്ലാതെയായിരുന്നു കൊടിയിറക്കം. സംസ്ഥാനത്ത് തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണം മാത്രം.957 സ്ഥാനാര്‍ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 518520 പേര്‍ കന്നി വോട്ടര്‍മാരുമാണ്.40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്.