നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

 ​പ്രശസ്ത സിനിമാ- നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. 70 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആറിന്​ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്​തിഷ്​ക ജ്വരത്തെ തുടര്‍ന്ന് എട്ടുമാസത്തോളമായി​…

​പ്രശസ്ത സിനിമാ- നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. 70 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആറിന്​ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്​തിഷ്​ക ജ്വരത്തെ തുടര്‍ന്ന് എട്ടുമാസത്തോളമായി​ ചികിത്സയിലായിരുന്നു. തിരക്കഥ രചയിതാവ്​ എന്ന നിലയിലാണ്​ മലയാള സിനിമയില്‍ തിളങ്ങിയത്​. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കൊല്ലം കര്‍മലറാണി ട്രെയിനിങ് കോളേജ്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ പഠനം. സ്കൂള്‍കാലത്തുതന്നെ അധ്യാപകര്‍ക്കൊപ്പം നാടകങ്ങളിലഭിനയിച്ചിരുന്നു. ഡിബി കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്ബോഴാണ് ആദ്യ നാടകമെഴുതിയത്. എംജി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേര്‍സില്‍ ലക്ചറര്‍ ആയാണ് അധ്യാപന ജീവിതത്തിന് തുടക്കം. 2012ല്‍ വിരമിച്ചു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം ഗസ്‌റ്റ് ലക്‌ചററായും പ്രവര്‍ത്തിച്ചു. മകുടി, പാവം ഉസ്മാന്‍, മായാസീതാങ്കം, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഏകാകി, ലഗോ, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്സ്വാന്‍, തീയറ്റര്‍ തെറാപ്പി, തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

അച്‌ഛന്‍ പരേതനായ പത്മനാഭപിള്ള. അമ്മ സരസ്വതിഭായി.വൈക്കം മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍പേഴ്​സണ്‍ ആയിരുന്ന ശ്രീലതയാണ്​ ഭാര്യ. ശ്രീകാന്ത്​, പാര്‍വതി എന്നിവരാണ്​ മക്കള്‍. സംസ്​കാരം ​വൈകിട്ട്​ മൂന്നുമണിക്ക്​ വൈക്കത്ത്​ വീട്ടുവളപ്പില്‍

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story